പുത്തൻ നൂറ്റാണ്ടും പുതുവർഷവും പിറന്നു. മലയാളിക്ക് 1200 ചിങ്ങം 1 ൻ്റെ ആശംസകൾ.......

പുത്തൻ നൂറ്റാണ്ടും പുതുവർഷവും പിറന്നു. മലയാളിക്ക് 1200 ചിങ്ങം 1 ൻ്റെ ആശംസകൾ.......
Aug 17, 2024 08:57 AM | By PointViews Editr



www.pointviews.in സ്നേഹിതർക്ക് പുത്തൻ നൂറ്റാണ്ടിൻ്റെയും പുതുവർഷത്തിൻ്റെയും മലയാണ്മ നിറഞ്ഞ ആശംസകൾ..... ഇന്ന് കൊല്ലവർഷം 1200 എന്ന പുതിയ നൂറ്റാണ്ട് പിറന്നു. ഈ നൂറ്റാണ്ടിലെ ആദ്യ വർഷത്തിലെ ആദ്യ ദിനമായ ചിങ്ങം 1 ആണിന്ന്. ഈ ദിനം ആദ്യം തന്നെ നമുക്ക് കൊല്ലവർഷത്തിൻ്റെ ചരിത്രം ചെറുതായൊന്ന് അറിയാം......


*ക്രിസ്തു‌ വർഷം അഥവാ യേശുക്രിസ്തുവിൻ്റെ ജനനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കാലഗണനാ രീതിയാണ് ഇന്ന് നിലവിലുള്ളത്. ഇത് ക്രിസ്തുവർഷം 2024 (AD 2024) ആണ്. എഡി എന്നാൽ അന്നോ ഡൊമിനി ( anno domini എന്നത് ലാറ്റിൻ വാക്കാണ്. അർഥം - രക്ഷകൻ്റെ വർഷം). ഈ കലണ്ടർ ലോകം മുഴുവൻ പ്രചരിച്ചെങ്കിലും ഓരോ നാട്ടിലും അതാത് രീതിയിലുള്ള ചാന്ദ്ര, സൗര മാസക്കണക്കുകൾ ഉണ്ടായിരുന്നു. ഭാരത വർഷം എന്നൊക്കെ ചിലർ വിവക്ഷിക്കുന്ന ഈ നാട്ടിൽ ബിസി 76ൽ (BC എന്നാൽ Before christ - ക്രിസ്തുവിനു മുൻപ് എന്നർഥം) നിലവിൽ വന്ന സപ്‌തർഷി വർഷം, ബിസി 65ൽ തുടങ്ങിയ വിക്രമവർഷം, എഡി 78 മുതലുള്ള ശകവർഷം, എഡി 320 മുതലുള്ള ഗുപ്ത്‌വർഷം, എഡി 606ൽ ഉണ്ടായ ഹർഷ വർഷം എന്നിവയൊക്കെ ഉണ്ടായിരുന്നു. ഈ ഗണത്തിൽ കേരളത്തിൽ ഉണ്ടായിരുന്ന കലണ്ടറാണ് കൊല്ലവർഷം. ഇത് ആരംഭിക്കുന്നത് എഡി 824-825 കാലത്താണ്.

കേരളത്തിലെ ഈ കാലഗണനയെ കൊല്ലവർഷം എന്നും മലയാള വർഷം എന്നും വിളിച്ചിരുന്നു. മറ്റെല്ലാ കലണ്ടറുകളും സൗരവർഷത്തെയോ ചാന്ദ്രമാസത്തെയോ അടിസ്ഥാനമാക്കി കാലനിർണ്ണയം നടത്തുന്ന രീതി പിൻതുടർന്നപ്പോൾ, കൊല്ലവർഷ കലണ്ടർ സൗരവർഷത്തെയും സൗരമാസത്തെയും ഒരേ സമയം ഉപയോഗിച്ചു. വേണാട്ടിലെ രാജാവായിരുന്ന രാജ ശേഖരവർമ്മയാണ് ഈ കലണ്ടർ തുടങ്ങിയതെന്നാണ് കരുതപ്പെടുന്നത്.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം എന്നിങ്ങനെയാണ് മാസങ്ങളുടെ പേര്. 28 മുതൽ 32 വരെ ദിവസങ്ങൾ ഉള്ള പന്ത്രണ്ട് മാസങ്ങളായാണ് കൊല്ലവർഷത്തെ തിരിച്ചിരിക്കുന്നത്. മാസങ്ങൾ എല്ലാം ഓരോ സൗരരാശികളുടെ പേരുകളാണ്. ഓരോ മാസത്തിലും സൂര്യൻ അതത് രാശിയിൽ പ്രവേശിച്ച് സഞ്ചരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ പേരുകൾ മാസങ്ങൾക്ക് നൽകിയിരിക്കുന്നത്.

ആദ്യകാലത്ത് മേട മാസത്തിലായിരുന്നു വർഷാരംഭമായി ഗണിച്ചിരുന്നത്. പിന്നീടിത് ചിങ്ങ മാസത്തിലാക്കി പുനക്രമീകരിക്കുകയായിരുന്നുവത്രെ!. പിറന്നാൾ, ശ്രാദ്ധം, ഉത്സവം തുടങ്ങിയവയൊക്കെ ഇപ്പോഴും കൊല്ലവർഷത്തെ അടിസ്ഥാനമാക്കി കണക്കാക്കുന്ന പതിവുണ്ട്. നാളുകൾ നിശ്ചയിക്കുന്നത്.AD 825 ആഗസ്ത‌് 25 ന് ആണ് കൊല്ല വർഷം ആദ്യമായി കണക്കുകൂട്ടി തുടങ്ങിയത്.


കൊല്ലം എന്ന സ്ഥലനാമവുമായി ബന്ധപ്പെട്ടാണ് കൊല്ലവർഷം ഉണ്ടായിരിക്കുന്നത് എന്നും പറയപ്പെടുന്നു. കൊല്ലം പട്ടണം സ്ഥാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് കലണ്ടർ ആരംഭിച്ചതെന്നാണ് കരുതപ്പെടുന്നത്. ശങ്കരാചാര്യരുമായി ബന്ധപ്പെട്ടും കൊല്ലവർഷത്തിന്റെ തുടക്കം പറയുന്നുണ്ട്.

മലയാളം കലണ്ടർ പ്രകാരം പൊതുവെ നാം ആചരിച്ചു വരാറുള്ള വർഷാരംഭം ചിങ്ങമാസത്തിലെ ഒന്നാംതിയതിയാണ്. ഇത് കൊല്ലവർഷ പ്രകാരമുള്ള പുതുവർഷമാണ്. കേരളത്തിലെ പല രാജാക്കന്മാരും അവരുടെ രേഖകളും ശാസനങ്ങളും കൊല്ലവർഷം അനുസരിച്ചാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല സമീപപ്രദേശങ്ങളായ മധുര, തിരുനെൽവേലി, ശ്രീലങ്ക എന്നിവിടങ്ങളിലും കൊല്ലവർഷം ഉപയോഗിച്ചിട്ടുള്ളതായും കാണാനാകും.

A new century and a new year were born. 1200 Lion 1 Wishes to Malayalee.......

Related Stories
നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ തകർക്കും. കൂടാതെ മറ്റ് 7 കാര്യങ്ങളും.

Sep 14, 2024 11:39 AM

നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ തകർക്കും. കൂടാതെ മറ്റ് 7 കാര്യങ്ങളും.

7 കാര്യങ്ങൾ, നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ...

Read More >>
 ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യും? മാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് .

Sep 13, 2024 09:53 AM

ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യും? മാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് .

ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യുംമാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് ....

Read More >>
മയക്കൻമാരെ ഒതുക്കാൻ  എക്സൈസിൻ്റെ നമ്പറുകൾ.

Sep 9, 2024 12:21 PM

മയക്കൻമാരെ ഒതുക്കാൻ എക്സൈസിൻ്റെ നമ്പറുകൾ.

മയക്കൻമാരെ ഒതുക്കാൻ എക്സൈസിൻ്റെ...

Read More >>
മജ്ജ മാറ്റിവെക്കൽ ചികിത്സാ രംഗത്ത്  കേരള ബോൺമാരോ രജിസ്ട്രി.

Sep 4, 2024 08:25 PM

മജ്ജ മാറ്റിവെക്കൽ ചികിത്സാ രംഗത്ത് കേരള ബോൺമാരോ രജിസ്ട്രി.

കേരള ബോൺമാരോ രജിസ്ട്രി,ആരോഗ്യ വകുപ്പ് അനുമതി നൽകി., ഇന്ത്യയിൽ നിലവിൽ സർക്കാരിതര മേഖലയിൽ 6 ബോൺമാരോ രജിസ്ട്രികൾ...

Read More >>
കണ്ണൂർ ജില്ലയിലെ എക്സൈസ് ഓഫിസർഎൻഡ്യൂറൻസ് ടെസ്റ്റ്  സെപ്റ്റംബർ  4 ന് കോഴിക്കോട്ട്.

Aug 30, 2024 11:22 AM

കണ്ണൂർ ജില്ലയിലെ എക്സൈസ് ഓഫിസർഎൻഡ്യൂറൻസ് ടെസ്റ്റ് സെപ്റ്റംബർ 4 ന് കോഴിക്കോട്ട്.

ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ,നേരിട്ടുള്ള...

Read More >>
Top Stories